കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു.
കൊച്ചി: കൊച്ചിയില്‍ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു.

കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണി(28)യാണ് മരിച്ചത്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.റോഡില്‍ തലയിടിച്ച് വീണ മനോജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എസ്.എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്.
മനോജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്.
പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്.
പോലീസുകാരാണ് മനോജിനെ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.
്ര
