രാജരാജശ്വേരക്ഷേത്രം ശിവരാത്രി മഹോല്‍സവത്തിന് ഒരുങ്ങി.

തളിപ്പറമ്പ്: മഹാശിവരാത്രി ആഘോഷത്തിന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം ഒരുങ്ങി.

ശിവരാത്രി ദിനമായ ഫിബ്രവരി 15 ന് രാവിലെ നാലിന് കണിക്ക് തുറക്കും.

ഉച്ചക്ക് ഒരു മണിവരെ ദര്‍ശനം അനുവദിക്കും.

ഒരു മണിക്ക് അടക്കുന്ന ക്ഷേത്രനട വൈകുന്നേരം നാലിന് തുറക്കും.

ശിവരാത്രി ദിവസം രാവിലെ 9.30 ന് ഉച്ചപൂജക്ക് ശേഷം ഉച്ചക്ക് ഒന്നുവരെയും വൈകുന്നേരം നാല് മുതല്‍ രാത്രി
നട അടക്കുന്നതുവരെയും സ്ത്രീകള്‍ക്ക്

നാലമ്പലത്തിനകത്ത് കയറി ദര്‍ശനം നടത്താമെന്ന് ടി.ടി.കെ. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ അറിയിച്ചു.