എരമം-കടയക്കര മഖാം ഉറൂസ് ഏപ്രില്‍ 2 മുതല്‍ 6 വരെ
മാതമംഗലം: ചരിത്രപ്രസിദ്ധമായ എരമം കടയക്കര മഖാം ഉറൂസ് ഏപ്രില്‍ 2 മുതല്‍ 6 വരെ നടത്തപ്പെടുമെന്ന് ഉറൂസ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 2 വ്യാഴം രാവിലെ 9 മണിക്ക് കടയക്കര മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.മുഹമ്മദ് പതാക ഉയര്‍ത്തും .
രാത്രി 7മണിക്ക് കടയക്കര ജുമാ മസ്ജിദ് ഖത്തീബ് സിഎം ബഷീര്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഹാഫിള് സാബിത് ദാരിമി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സയ്യിദ് മുഹമ്മദ് ഹുസൈന് അല്‍ അസ്ഹരി കാങ്കോല്‍ തങ്ങള്‍ നേതൃത്വം നല്കുന്ന സ്വലാത്ത് മജ്ലിസ്.
ഏപ്രില്‍ 3 വെള്ളിയാഴ്ച ജുമുഅ നമസ്കാരനന്തരം സയ്യിദ് അഹമ്മദ് കബീര്‍ അല്‍ ബുഖാരി ഹാജിമുക്ക് തങ്ങളുടെ നേതൃത്വത്തില്‍ പേരൂല്‍ മക്ബറ സിയാറത്ത്.
രാത്രി 8മണിക്ക് ഇശല്‍ നൈറ്റ്, നേതൃത്വം സയ്യിദ് ത്വാഹാ തങ്ങള്‍ പൂക്കോട്ടൂര്‍. ഇര്‍ഷാദ് പരപ്പനങ്ങാടി, ഷമീം കാന്തപുരം.
ഏപ്രില്‍ 4 ശനിയാഴ്ച രാത്രി 7 മണിക്ക് ജലാലിയ റാത്തീബ് നേതൃത്വം ശിഹാബുദ്ദീന് മൗലവി ചെറുപുഴ.
ഉറൂസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായഏപ്രില്‍ 5 ഞായര്‍ രാവിലെ 11 മണിക്ക് ഖത്തം ദുആക്ക് സയ്യിദ് മുഹമ്മദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.
കടയക്കര വലിയുല്ലാഹിയുടെ പേരിലുള്ള അന്നദാനവും നടക്കും.
രാത്രി 7 മണിക്ക് സമാപന സമ്മേളനം റഫീഖ് അമാനി തട്ടുമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും.
രാത്രി 8മണിക്ക് കൂട്ടു പ്രാര്‍ത്ഥന നേതൃത്വം സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര ഏപ്രില്‍ 6 തിങ്കള്‍ ളുഹ്ര് നിസ്കാരാനന്തരം സയ്യിദ് സൈഫുള്ളാ അല്‍ മശ്ഹൂര്‍ (അത്തൂട്ടി തങ്ങള്‍) നേത്രത്വം നല്കുന്ന മൗലൂദ് പാരായണത്തോട് കൂടി അഞ്ച് നാള് നടക്കുന്ന ഉറൂസ് സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ റഹീസ് മുഈനി അത്തൂട്ടി, പി.മുസ്തഫ, കെ.പി.അസീസ്, വി.പി.അബ്ബാസ്, കെ.പി.യൂസഫ്, എം.അമീര്‍, എം.മുഹമ്മദ്, കെ.ജബ്ബാര്എന്നിവര് പങ്കെടുത്തു


