തളിപ്പറമ്പ്: റോഡിന് സ്ഥലം വിട്ടുനല്‍കിയ വ്യക്തിയെ നഗരസഭ ഓര്‍ക്കും, അത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നിലെ ഉണ്ടപ്പറമ്പ് മൈതാനിയിലേക്ക് പോകുന്ന റോഡിന് നായനാരുടെ പേര് നല്‍കാനാണ് പുതിയ തീരുമാനം.
മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള് -ഉണ്ടപ്പറമ്പ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ നേരത്തെ തളിപ്പറമ്പ് എജ്യുക്കേഷന്‍ സൊസൈറ്റി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
ഈ തീരുമാനത്തിനെതിരെ വി.ഡി.നായനാരുടെ കുടുംബത്തിന് വേണ്ടി മകള്‍ ഡോ.ഷീല നായനാര്‍ നഗരസഭ ചെയര്പേഴ്സന് പി.കെ.സുബൈറിന് പരാതി നല്‍കിയിരുന്നു.
പരാതി പരിഗണിച്ച നഗരസഭ റോഡിന്റെ പേര് കോര്‍ട്ട് റോഡ്-നായനാര്‍ സ്ട്രീറ്റ്-മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്ക്കൂള് ഗ്രൗണ്ട്-ഉണ്ടപ്പറമ്പ് റോഡ് എന്ന് നാമകരണം ചെയ്യാന്‍ തീരുമാനി്കുകയായിരുന്നു.
നിലവില്‍ നഗരസഭ രേഖകളില്‍ കോര്‍ട്ട് റോഡ് ഉണ്ടപ്പറമ്പ് നായനാര്‍ ഹോസ്പിറ്റല്‍ റോഡ് എന്നാണ് ഈ റോഡിന് നല്കിയ പേര്.