കണ്ണൂര്‍ റൂറല്‍ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം–.റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് വനിതാ സെല്ലിന്റെ നവീകരിച്ച ഓഫീസ് തളിപ്പറമ്പില്‍ ആരംഭിച്ചു.
റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എസ്.പിമാരായ ടി.പി.രഞ്ജിത്ത്, കെ.വിനോദ്കുമാര്‍, എം.പി.വിനോദ്, വി.രമേശന്, വനിത സെല്‍ എസ്.ഐ.കെ.ഖദീജ, തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്, എസ്.ഐ പി.യദുകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
റൂറല്‍ പോലിസ് വനിതാ സെല്ലിന്റ കെട്ടിടത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ കുറവായിരുന്ന സാഹചര്യത്തിലാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നവീകരിച്ചത്.