ജില്ലാതല ഫുട്‌ബോള്‍ മല്‍സരം കണ്ണൂര്‍ റൂറല്‍ ഡി എച്ച് ക്യു ചാമ്പ്യന്‍മാര്‍

തളിപ്പറമ്പ്: കേരളാ പൊലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ഫുട്‌ബോള്‍ മത്സരത്തില്‍ റൂറല്‍ ഡി എച്ച് ക്യൂ ചാമ്പ്യന്‍മാരായി.

ഫൈനലില്‍ പയ്യന്നൂര്‍ സബ് ഡിവിഷനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ദീലിപ് ഇരട്ട ഗോള്‍ നേടി.

ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ കുറ്റിക്കോല്‍ ഹൈവേ ഗേറ്റ് സ്‌റ്റേഡിയത്തില്‍ മുന്‍ സന്തോഷ് ട്രോഫി താരം കെ.ബിനീഷ് ഉദ്ഘാടനം ചെയ്തു.

അഡീഷണല്‍ എസ്പി പ്രിന്‍സ് എബ്രഹാം കളിക്കാരെ പരിചയപ്പെട്ടു.

ഡി വൈ എസ്പിമാരായ എം.പി വിനോദ്, കെ.ഇ.പ്രേമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ എ.വി.ദിനേശ്, കെ. മുകുന്ദന്‍,

കെ പി എ റൂറല്‍ ജില്ലാ സെക്രടറി കെ.പ്രിയേഷ്, സംഘാടക സമിതി ചെയര്‍മാന്‍ ശോഭന്‍ ബാബു, കണ്‍വീനര്‍ കെ.സി.രതീഷ്,

ജില്ലാ പ്രസിഡന്റ് എം.കെ സാഹിദ, കെ പി ഒ എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം രാജേഷ് കടമ്പേരി

കെ പി എ സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ജയേഷ് കാവുമ്പായി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും നടന്നു.