കണ്ണൂര്‍ അര്‍ബന്‍നിധി-തളിപ്പറമ്പില്‍ ഒരു കേസുകൂടി.
തളിപ്പറമ്പ്: കണ്ണൂര്‍ അര്‍ബന്‍നിധി ലിമിറ്റഡിനെതിരെ തളിപ്പറമ്പില്‍ ഒരു കേസ് കൂടി.

ബക്കളത്തെ കുറിയാടന്‍ വീട്ടില്‍ കെ.രവിയാണ്(62) തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
ഉയര്‍ന്ന ലിശ നിരക്ക് വാഗ്ദാനം ചെയ്ത് പരാതിക്കാരനില്‍ നിന്ന് 2021 ഡിസംബര്‍ 18 മുതല്‍ 2022 ജൂലായ് 22 വരെയുള്ള കാലയളവില്‍ പല
തവണകളിലായി 9,20,000 രൂപയും മകനില്‍ നിന്ന് 1,40,000 രൂപയും ഉള്‍പ്പെടെ 10,60,000 രൂപ നിക്ഷേപമായി സ്വീകരിച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതായാണ് പരാതി.
ഡയരക്ടര്‍മാരായ ഷൗക്കത്ത്, ഗഫൂര്‍, ജന.മാനേജര്‍ ചന്ദ്രന്‍, എ.ജി.എം ജീന, മാനേജര്‍ ഷൈജു എന്നിവര്‍ക്കെതിരെയാണ് കേസ്.
പരാതി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
