ആംഡ് പോലീസ് സേനാംഗങ്ങള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കണം: കേരളാ പോലീസ് അസോസിയേഷന്‍ കെ.എ.പി സമ്മേളനം.
ധര്‍മ്മശാല: കേരളാ ആംഡ് പോലീസ് ബറ്റാലിയനിലെ സേനാംഗങ്ങള്‍ക്ക് മികച്ച രീതിയിലുള്ള താമസ സൗകര്യം ഒരുക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കെ.എ.പി നാലാം ബറ്റാലിയന്‍ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ കെഎപി നാലാം ബറ്റാലിയനിലെ സേനാംഗങ്ങള്‍ താമസിക്കുന്നത് ഭൂരിഭാഗവും പഴയതും കാലഹരണപ്പെട്ടതുമായ ബാരക്കുകളിലാണെന്നും അത്തരം ബാരക്കുകള്‍ പുതുക്കി പണിയുകയോ അല്ലാത്ത പക്ഷം ആധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി സ്‌ടോറീഡ് ബാരക്ക് പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
എല്ലാ വര്‍ഷങ്ങളിലും റിക്രൂട്ട് പോലീസ് സേനാംഗങ്ങളുടെ ട്രെയിനിംഗ് നടന്നുവരുന്ന കെഎപി നാലാം ബറ്റാലിയനില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നിലവില്‍ 800 രൂപയുള്ള ടീച്ചംഗ് അലവന്‍സ് അലവന്‍സ് 3000 രൂപയായി ഉയര്‍ത്തുക,
നിലവില്‍ ബറ്റാലിയനിലുള്ള മിക്ക വാഹനങ്ങളും 15 വര്‍ഷം കഴിഞ്ഞതിനാല്‍ ഡ്യൂട്ടിക്ക് പോകുന്നതിനാവശ്യമായ വാഹനങ്ങള്‍ ഇല്ലാത്ത അവസ്ഥയായതിനാല്‍ ആവശ്യമായ എല്‍.എം.വി, ട്രാവലര്‍, ബസ് എന്നിവ ലഭ്യമാക്കുക,
കേരളത്തിന്റെ വടക്കേ അറ്റത്തെ ബറ്റാലിയനായ കെഎപി നാലാം ബറ്റാലിയന്‍ വിവിധ ഡ്യൂട്ടികള്‍ക്കായി കേരളത്തിലുടനീളം സഞ്ചരിക്കുന്നതിനാല്‍ കൂടുതല്‍ ടാങ്ക് കപ്പാസിറ്റുള്ള വാഹനങ്ങള്‍ കൂടി അനുവദിക്കുക,
സ്‌പോര്‍ട്‌സ് നിയമനം എന്‍ട്രി കേഡറായ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിജപ്പെടുത്തുക,
കാസര്‍കോട്ട് ജില്ലയിലുള്ള പെരിയ ഡിറ്റാച്ച്‌മെന്റ് ക്യാമ്പില്‍ ഫയറിങ് ബൂട്ട്, പരേഡ് ഗ്രൗണ്ട് മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വികസിപ്പിച്ച് ഭാവിയില്‍ പെരിയ ഡിറ്റാച്ച്‌മെന്റ് ക്യാമ്പിനെ ബറ്റാലിയനായി ഉയര്‍ത്തുക,
ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട മെയിന്‍ ഗേറ്റും, സെന്‍ട്രി പോസ്റ്റും കാലഘട്ടത്തിനനുസൃതമായി ആധുനിക രീതിയില്‍ ബറ്റാലിന്റെ പ്രൗഡിക്ക് യോജിക്കുന്ന തരത്തില്‍ പുനര്‍ നിര്‍മ്മിക്കുക,
വയനാട്ടില്‍ ഡിറ്റാച്‌മെന്റ് ക്യാമ്പ് അനുവദിക്കുക,
അന്യസംസ്ഥാന ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മുഴുവന്‍ സേനാംഗങ്ങള്‍ക്കും ട്രെയിന്‍ യാത്രയ്ക്കായി സ്ലീപ്പര്‍ കോച്ച് അനുവദിക്കുക,
ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന സേനാംഗങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് ഒരു ഡോക്ടറുടെയും നഴ്സിംഗ് സ്റ്റാഫിനെയും സേവനം ഉറപ്പുവരുത്തുക തുടങ്ങി പതിനെട്ട് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ജില്ലാ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി കമാണ്ടന്റ് എ.ശ്രീനിവാസന്‍ മുഖ്യാഥിതിയായിരുന്നു. ജില്ലാ പ്രസിഡന്റ് ഇ.ശ്രീജേഷ് അധ്യക്ഷത വഹിച്ചു.
പോലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഇ.വി.പ്രദീപന്‍, സംസ്ഥാന ട്രഷറര്‍ ജി.പി.അഭിജിത്ത് എന്നിവര്‍ സംസാരിച്ചു.
ജില്ല സെക്രട്ടറി എം.വി.അനിരുദ്ധ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ല സെക്രട്ടറി കെ.പ്രിയേഷ്, കണ്ണൂര്‍ സിറ്റി ജില്ലാ സെക്രട്ടറി വി.സിനീഷ് അസിസ്റ്റന്റ് കമാണ്ടന്റ് ഐ.വി.സോമരാജന്‍, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, രാജേഷ് കടമ്പേരി, ടി.ബാബു, കെ.പി.ഷിജി, കെ.പി.അനീഷ, പ്രജീഷ്, എം.ഗോവിന്ദന്‍, സുരേഷ് ബാബു, സനൂപ്, ഷാജി എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ സി.പി. മിഥുന്‍ സ്വാഗതം പറഞ്ഞു.