കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം-സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം 21 ന് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും.

പയ്യന്നൂര്‍: ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക്ശേഷം നടക്കുന്ന പയ്യന്നൂര്‍ കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി ഓഫീസ് ആഗസ്ത് 21 ന് വൈകുന്നേരം 4 മണിക്ക് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പയ്യന്നൂര്‍ പെരുമാളുടെ ഊര്‍വേലിക്കകത്ത് പെരുമ്പറ മുഴക്കാന്‍ അവകാശപ്പെട്ട തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം വാല്യക്കാരുടെ പെരുമ്പറ മുഴക്കലിന് മന്ത്രി തുടക്കം കുറിക്കും. പെരുങ്കളിയാട്ടം ദേശത്തെ അറിയിക്കുന്ന ചടങ്ങാണിത്.

രാകേഷ് നെട്ടൂര്‍ രൂപകല്‍പന ചെയ്ത പെരുങ്കളിയാട്ടം ലോഗോ ടി.ഐ മധുസൂദനന്‍ എം.എല്‍ എ പ്രകാശനം ചെയ്യും.

ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി അരവത്ത് അധ്യക്ഷതവഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ശിവരാമന്‍ മേസ്ത്രി അരവത്ത്, ടി.കെ.മുരളീദാസ്, അഡ്വ.എം.വി.അമരേശന്‍, തെക്കടവന്‍ രാമചന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.