Skip to content
തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫിന്റെ വി.ഐ.പി വാര്‍ഡാണ് കാര്യാമ്പലം.
യു.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായ പി.കെ.സുബൈര്‍(46) കാര്യാമ്പലത്താണ് ജനവിധി തേടുന്നത്.
എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ പി.പി.രാധാകൃഷ്ണനും(69),
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കണ്ടി വീട് മണികണ്ഠനും(46)മല്‍സര രംഗത്തുണ്ട്.
മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ വാര്‍ഡില്‍ 917 വോട്ടര്‍മാരാണ് ആകെയുള്ളത്.
കുണ്ടംകുഴി യത്തീംഖാന എ.എല്‍.പി സ്‌ക്കൂളിലാണ് പോളിംഗ് ബൂത്ത്.
പി.കെ.സുബൈര്‍
മുസ്ലിംലീഗ് ജില്ലാ ജന.സെക്രട്ടെറിയായി പ്രവര്‍ത്തിക്കുന്നു.
നേരത്തെ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
മികച്ച വാഗ്മിയും സംഘാടകനുമാണ്.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സീതീ സാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ മാനേജരുമാണ്.
നേരത്തെ രണ്ട് തവണ നഗരസഭ കൗണ്‍സിലറായിരുന്നു.
പി.പി.രാധാകൃഷ്ണന്‍
സി.പി.എം സ്ഥാനാര്‍ത്ഥി പി.പി.രാധാകൃഷ്ണന്‍ ഇത് മൂന്നാംതവണാണ് മല്‍സരിക്കുന്നത്.
കാര്‍പെന്റര്‍ തൊഴിലാളിയാണ്.
ഞാറ്റുവയല്‍ സ്വദേശി.
മണികണ്ഠന്‍ കണ്ടി വീട്
കാര്യാമ്പലം സ്വദേശിയായ മണികണ്ഠന്‍ രണ്ടാം തവണയാണ് മല്‍സരിക്കുന്നത്.
ബി.ജെ.പി ബൂത്ത് കമ്മറ്റി പ്രസിഡന്റാണ്.
കാര്യാമ്പലം സ്വദേശി.