കെ.ബാലകൃഷ്ണന്‍ നമ്പ്യാരുടെ ശവസംസ്‌ക്കാരം നാളെ(6-04-2024) ശനിയാഴ്ച്ച കൂനത്ത് നടക്കും.

തളിപ്പറമ്പ് ഇ.എം.എസ് മന്ദിരത്തിലും
കരിമ്പത്തെ വീട്ടിലും പൊതുദര്‍ശനം.

തളിപ്പറമ്പ്: കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എം നേതാവുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(80) നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കൂനത്തെ  ശ്മശാനത്തില്‍ നടക്കും.

ഭാര്യ: കാര്‍ത്യായനി.

മക്കള്‍: സതീശന്‍, കനകരാജന്‍, പുഷ്പജ.

മരുമക്കള്‍:ശ്രീജ,, റീന, അനില്‍കുമാര്‍.

സഹോദരങ്ങള്‍: രാഘവന്‍നമ്പ്യാര്‍, നാരായണിയമ്മ, ദാമോദരന്‍ നമ്പ്യാര്‍.

നാളെ രാവിലെ 8 മണി മുതല്‍ 10 മണി വരെ തളിപ്പറമ്പ് സി പി എം ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തിലും 10.30 മുതല്‍ 11 മണി വരെ കരിമ്പം മൈത്രി നഗറിലെ വീട്ടിലും തുടര്‍ന്ന് 3 മണി വരെ കൂനത്തെ വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും.
കാഞ്ഞിരങ്ങാട് ഗവ.എല്‍.പി സ്‌ക്കൂള്‍, കരിമ്പം ഗവ.എല്‍.പി സ്‌ക്കൂള്‍, തളിപ്പറമ്പ് ഗവ.മാപ്പിള യു.പി.സ്‌ക്കൂള്‍, കണ്ണൂര്‍ മുഴത്തടം ഗവ.യു.പി സ്‌ക്കൂള്‍, തിരുവനന്തപുരം കരമന ഗവ.യു.പി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.

കെ.എസ്.ടി.എ സംസ്ഥാന ജന.സെക്രട്ടെറി, കേരളാ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജന.സെക്രട്ടെറി, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍, തളിപ്പറമ്പ് സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്റ്, സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം, തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.