മരണശേഷം ശരീരം മാത്രമല്ല, അവയവങ്ങളും ദാനംചെയ്യാനൊരുങ്ങി കെ.സി.മണികണ്ഠന്‍ നായര്‍ മഹത്തായ മാതൃകയായി-
തളിപ്പറമ്പ്:മരണാനന്തരം തന്റെ ശരീരം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് നല്‍കി കെ.സി.മണികണ്ഠന്‍ നായര്‍ മാതൃകയായി.
പൂര്‍ണ്ണ അവയവങ്ങള്‍ മൃതസഞ്ജീവനിക്ക് (കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗാന്‍ ഷെയറിംങ്ങ്) ദാനം ചെയ്തും അദ്ദേഹം സമ്മതപത്രം കൈമാറി.
ജീവകാരുണ്യ-ആദ്ധ്യാത്മിക-മനുഷ്യാവകാശ പ്രവര്‍ത്തകനായ മണികണ്ഠന്‍ നായര്‍ അയ്യപ്പാ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പാലകുളങ്ങര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമാണ്.
ഇന്ന് രാവിലെ സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.മുകുന്ദന്‍, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവര്‍ക്കാണ് സമ്മതപത്രം കൈമാറിയത്.
പരിസ്ഥിതിപ്രവര്‍ത്തകനും പെരിഞ്ചല്ലൂര്‍ സംഗീതസഭ സ്ഥാപകനുമായ വിജയ് നീലകണ്ഠന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഏരിയ കമ്മിറ്റി മെമ്പര്‍ പി.വി.സതീഷ്‌കുമാര്‍,
മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍, പൊതുപ്രവര്‍ത്തകനും ഐ ആര്‍ പി സി വളണ്ടറിയറുമായ ടി.പത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.
