കെ.സി.മണികണ്ഠന്‍നായര്‍ ഹ്യൂമണ്‍റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ ഡയരക്ടര്‍.
ന്യൂഡെല്‍ഹി: പ്രമുഖ ആധ്യാത്മിക ജീവകാരുണ്യ-മനുഷ്യാവകാശ
പ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല ഡയരക്ടര്‍.
മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍വ്വദേശീയ സംഘടനയായ ഹ്യുമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗില്‍ രജിസ്ട്രര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്.
പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഭരണസമിതി ചെയര്‍മാന്‍, അയ്യപ്പാ ചാരിറ്റബില്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, മാതൃമലയാളം മധുരമലയാളം കൂട്ടായ്മ ദേശീയ ജന.സെക്രട്ടറി എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചുവരുന്ന മണികണ്ഠന്‍ നായര്‍ വടക്കേമലബാറില്‍ അഖിലഭാരത അയ്യപ്പസേവാസംഘത്തെ പരിചയപ്പെടുത്തുകയും ആദ്യമായി ബക്കളത്ത് അയ്യപ്പന്‍മാര്‍ക്കുള്ള ഇടത്താവളം ആരംഭിക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
