ആത്മഹത്യാശ്രമത്തിന്റെ തലേന്നാള്‍ മാതൃമലയാളം മധുരമലയാളം ട്രസ്റ്റും കെ.സി.മണികണ്ഠന്‍ നായര്‍ പിരിച്ചുവിട്ടു.
തളിപ്പറമ്പ്: കൊട്ടിഘോഷിച്ച് ആരംഭിച്ച മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് അത്മഹത്യാശ്രമം നടത്തുന്നതിന്റെ തലേന്നാള്‍ കെ.സി.മണികണ്ഠന്‍നായര്‍ പിരിച്ചുവിട്ടു.
പ്രഫ.ഇ.കുഞ്ഞിരാമന്‍, വിജയ് നീലകണ്ഠന്‍, സതീശന്‍ തില്ലങ്കേരി, കരിമ്പം.കെ.പി.രാജീവന്‍, പി.വി.സതീഷ്‌കുമാര്‍, പി.ടി.മുരളീധരന്‍ എന്നിവര്‍ ട്രസ്റ്റികളായ മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി മണികണ്ഠന്‍ നായരായിരുന്നു.
ചിങ്ങം ഒന്നിന് ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും പത്തോളം പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തിരുന്നു.
ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ച ഡിജിറ്റല്‍ മാസിക രണ്ട് ലക്കം പുറത്തിറങ്ങിയിരുന്നു.
മാതൃഭാഷ പരിപോഷണത്തിന് എന്ന പേരില്‍ ആരംഭിച്ചതാണെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത ട്രസ്റ്റാണ് നവംബര്‍ 19 ന് പിരിച്ചുവിട്ടത്.
പിറ്റന്ന് പുലര്‍ച്ചെ മണികണ്ഠന്‍നായര്‍ അത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിലാവുകയും ചെയ്തു.
സ്ഥിതി മെച്ചപ്പെട്ട മണികണ്ഠന്‍ നായര്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
