കെ.സി.സോമന് നമ്പ്യാര്‍ക്ക് പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്കാരം
പരിയാരം: പുറച്ചേരി കേശവതീരം ആയുര്‍വ്വേദ ഗ്രാമം ഏര്‍പ്പെടുത്തിയ പൈതൃക സംരംഭകത്വ സമുദായ സേവക് ശ്രേഷ്ഠ പുരസ്കാരം രാഷ്ട്രീയസാമൂഹ്യസാംസ്കാരിക നേതൃനിര പ്രവര്‍ത്തകനും സംരംഭകനുമായ കെ.സി.സോമന് നമ്പ്യാര്‍ക്ക്.

ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ നിര്‍മ്മിച്ച് സത്യസന്ധതയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന തലശ്ശേരി ഒ.വി.റോഡിന്റെ ശില്പി വി.പി ശങ്കരന് നമ്പ്യാര്‍ 1935ല്‍ ആരംഭിച്ച ശങ്കര്‍ അസോസിയേറ്റ്സ് എന്ന നിര്‍മ്മാണ കമ്പനിയുടെ പൈതൃകത്തിലൂടെ
മകന് കെ.സി.സോമന് നമ്പ്യാര്‍ സംസ്ഥാനത്തുടനീളം നടത്തിയ നിര്‍മ്മാണ പ്രവൃത്തികളും സാമൂഹികസാംസ്കാരികസാമുദായിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും മാനിച്ചാണ് പുരസ്കാരം.
നിര്‍മ്മാണ പ്രവൃത്തിയില്‍ ശങ്കര്‍ അസോസിയേറ്റ്സ് മൂന്നാം തലമുറയിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ അംഗീകാരം.കേരള സംസ്ഥാന മുന്നോക്ക സമുദായ കോര്പറേഷന് ഡയരക്ടര്‍ കൂടിയാണ് സോമന് നമ്പ്യാര്‍.
