കൃഷി നാശം അടിയന്തര സഹായം നല്‍കണം ജനാധിപത്യ കേരള കോണ്‍ഗ്രസ്

കണ്ണൂര്‍:ജില്ലയില്‍കാലവര്‍ഷക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

മലയോര മേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ മൂലംകോടിക്കണക്കിന് രൂപയുടെകൃഷിനാശങ്ങളാണ് ഉണ്ടായിട്ടുള്ളത്.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡെപ്യൂട്ടി ചെയര്‍മാന്‍ എ.ജെ.ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ജനറല്‍ സിക്രട്ടറി കെ.പി.അനില്‍കുമാര്‍, ഭാരവാഹികളായ ജോസഫ് പരത്തനാല്‍, ടോമിച്ചന്‍ നടുത്തൊട്ടിയില്‍, ബാബു അണിയറ, ജോസ് മാത്യു, ബാബു സെബാസ്റ്റ്യന്‍,

ജെയ്‌സണ്‍ ചെമ്പേരി, ബിജു പുളിക്കന്‍, സണ്ണി പായിക്കാടന്‍, ജോസ് തെക്കേടത്ത്, സണ്ണി പരവരാകത്ത്, കെ.സി.ജോര്‍ജ് കിളിച്ചുണ്ടന്‍മാക്കല്‍, ജെയിംസ് പുതിയപുറം, ജിജിമോന്‍, അന്നമ്മ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.