വികസനവും പാവപ്പെട്ടവന് പ്രയോജനകരവുമായ സേവനമാണ് ലക്ഷ്യം-കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ.
കണ്ണൂര്‍: വികസനവും പാവപ്പെട്ടവന് പ്രയോജകരവുമായ സേവനമാണ് കേരള കോണ്‍ഗ്രസ്(ബി)യുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ബി) കണ്ണൂര്‍ ജില്ലാ നേതൃത്വ പഠനക്യാമ്പ് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന. സെക്രട്ടറി ജോസ് ചെമ്പേരി മുഖ്യ പ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറിമാരായ കെ.ജി.പ്രേംജിത്, അഡ്വ.ഗോപകുമാര്‍, സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ പമങ്ങാടന്‍, പോള്‍സണ്‍ മാത്യു, ലിജോ ജോണ്‍, എച്ച്.റഹിമാന്‍,
പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാരായ ഹരിപ്രസാദ് വി.നായര്‍, വടകോട് മോനിച്ചന്‍, ദീപൂ ബാലകൃഷ്ണന്‍, മഞ്ചുറഹീം ജില്ലാ ഭാരവാഹികളായ ജോസഫ് കോക്കാട്ട്,
ഷോണിഅറയ്ക്കല്‍, രതീഷ് ചിറയ്ക്കല്‍, ജോയിച്ചന്‍ വേലിക്കകത്ത്, കെ.കെ.രമേശന്‍, കെ.ജി.യേശുദാസ്, സി.പി.സുരേഷ്, വി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
