ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിക്ക് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് എം
തളിപ്പറമ്പ്: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിങ്ങുകളും ഒഴിപ്പിക്കുവാനുള്ള ഇ.പി.മേഴ്‌സിയുടെ
നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് എം തളിപ്പറമ്പ് മേഖല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് കൈയ്യേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങ്ങും കാരണം
ഉണ്ടായികൊണ്ടിരിക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് ഈ നടപടി ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി.
കേരള ഗവര്‍ണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്യുന്നു ചെയ്തു. ജില്ലാ സെക്രട്ടറി സജി കുറ്റിയാനിമറ്റം മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് ജെയിംസ് മരുതാനിക്കാട്ട് അദ്ധ്യക്ഷതവഹിച്ചു.
എം കെ മാത്യു മാസ്റ്റര്‍, ജോസ് ചെന്നക്കാട്ടുകുന്നേല്‍, തോമസ് ചൂരനോലില്‍, ബേബി ഉള്ളാട്ടില്‍, ജോണി പേമലയില്‍, കെ.പി.ജോസഫ് കള്ളികാട്ട് എന്നിവര്‍ സംസാരിച്ചു.
ജിന്‍സ് അപ്പച്ചേരി സ്വാഗതവും എമില്‍ മരുതാനിക്കാട്ട് നന്ദിയും പറഞ്ഞു.
