കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖലാ സമ്മേളനം- ഏപ്രില്‍ 23 ന്-സ്വാഗതസംഘം രൂപീകരിച്ചു.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്‍ കണ്ണൂര്‍ മേഖല സമ്മേളനം സ്വാഗത സംഘം രൂപീകരണ യോഗം തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നടന്നു.

സംസ്ഥാന പ്രസിഡന്റ് ഒ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സജിത്ത്, മേഖല സെക്രട്ടറി ബൈജു കോട്ടായി, പ്രസിഡന്റ് വി.സുധീഷ്, ട്രഷറര്‍ വി.കെ.അഫ്‌സല്‍, ജോ:സെക്രട്ടറി പി.വി.സുമേഷ്, വൈസ് പ്രസിഡന്റ് എ.സിനീഷ് എന്നിവര്‍ സംസാരിച്ചു.

സമ്മേളന വിജയത്തിനായി ടി.വി.പ്രകാശന്‍(ചെയര്‍മാന്‍), എന്‍യസുഭാഷ്(വൈസ് ചെയര്‍മാന്‍), പി.വി.ഗിരീഷ്(ജന.കണ്‍വീനര്‍), വൈശാഖ് കെ.ഗോപി(ജോ.കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

ഉദ്ഘാടനം ഏപ്രില്‍ 23 ന് രാവിലെ 9 മണിക്ക് മാങ്ങാട്ടുപറമ്പ് കല്‍കോ ഓഡിറ്റോറിയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി.നിര്‍വഹിക്കും.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.