കേരളാ ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേഴ്‌സ് ആറാമത് സംസ്ഥാനസമ്മേളനം- 2022 ജനുവരി 2 ന്

തളിപ്പറമ്പ്: കേരള ഗ്രാമീണ്‍ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേര്‍സ് യൂണിയന്‍ ആറാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ന്യൂ നളന്ദ കെ. ഇ മോഹനന്‍ നഗറില്‍ നടക്കും.

2022 ജനുവരി 2 ഞായര്‍ രാവിലെ 10 മണി മുതല്‍ നടക്കും. ആകാശവാണിയിലെ ന്യൂസ് റീഡര്‍ ഹക്കിം കൂട്ടായി മുഖ്യതിഥിയാവുന്ന വാര്‍ഷിക സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളം അദ്ധ്യക്ഷത വഹിക്കും,

ജനറല്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കിഴിശേരി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.

റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച, പ്രമേയാവതരണം, ജോലിയില്‍ നാല്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍ (ആദരം 40 വര്‍ഷങ്ങള്‍),

പ്രവര്‍ത്തകരുടെ മക്കളുടെ ഉന്നത പഠനത്തിനുളള വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം എന്നിവയാണ് കാര്യപരിപാടികള്‍ എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജോലിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയവരും, അംഗങ്ങളുടെ മക്കളില്‍ ബിരുദപ്രവേശനം ലഭിച്ചവരും ഫോട്ടോ സഹിതം യൂണിയന്‍ മെയില്‍ ഐഡിയിലേക്ക് (kgbdcunion@gmail.com) എത്രയും പെട്ടെന്ന് അപേക്ഷകള്‍ അയച്ചു തരണമെന്നും

രണ്ടു വര്‍ഷത്തിനു ശേഷം നടക്കുന്ന സമ്മേളനത്തില്‍ എല്ലാ മെമ്പര്‍മാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്നും പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളവും, ജനറല്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കിഴിശ്ശേരിയും അഭ്യര്‍ത്ഥിച്ചു