കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാതല കുടുംബസംഗമവും നേതൃത്വക്യാമ്പും ഒക്ടോബര്‍-29 ന് മാട്ടൂല്‍ ബീച്ച് ടാംസിറ്റിയില്‍ നടക്കും.

 

കണ്ണൂര്‍: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാതല കുടുംബസംഗമവും നേതൃത്വക്യാമ്പും ഒക്ടോബര്‍-29 ന് മാട്ടൂല്‍ ബീച്ച് ടാംസിറ്റിയില്‍ നടക്കും.

രാവിലെ 10 ന് നടക്കുന്ന കുടുംബസംഗമം പി.സന്തോഷ്‌കുമാര്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷത വഹിക്കും.

മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.അബ്ദുല്‍ഗഫൂര്‍, കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മണിവസന്തം ശ്രീകുമാര്‍, പ്രകാശന്‍ പയ്യന്നൂര്‍, സെക്രട്ടെറി മനോജ് പുളിവേലില്‍ എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ ജോ.സെക്രട്ടറി സി. പ്രകാശന്‍  സ്വാഗതവും ജോ.സെക്രട്ടെറി ഫായിസ് പുന്നാട് നന്ദിയും പറയും.

വൈകുന്നേരം 3 ന് നടക്കുന്ന ജില്ലാ നേതൃത്വക്യാമ്പ് കേരള തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.

കെ.ജെ.യു ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിക്കും.

എം.വിജിന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും.

കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജന.സെക്രട്ടെറി കെ.സി.സ്മിജന്‍, ഐ.ജെ.യു ദേശീയ വൈസ് പ്രസിഡന്റ് ബാബുതോമസ്, ദേശീയസമിതി അംഗം സനല്‍ അടൂര്‍ എന്നിവര്‍ പ്രസംഗിക്കും.

ജില്ലാ സെക്രട്ടറി സാജു ജോസഫ് സ്വാഗതവും ട്രഷറര്‍ സുനില്‍ രാമന്തളി നന്ദിയും പറയും.