വിദ്യാസമ്പന്നരുടെ തൊഴില്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു–തൊഴില്‍മേള-2022

കണ്ണൂര്‍: വിദ്യാസമ്പന്നരുടെ തൊഴില്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സുപ്രധാനമായ ഇടപെടലാണ് കേരള നോളജ് ഇക്കണോമി മിഷന്‍. കെഡിസ്‌കും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്ന് നടത്തുന്ന തൊഴില്‍മേളകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ അനന്തസാധ്യതകളൊരുക്കുന്നു.

ജനുവരി 13ന് കണ്ണൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ ജില്ലാതല തൊഴില്‍ മേള സംഘടിപ്പിക്കുകയാണ്.

തൊഴിലന്വേഷകര്‍ക്ക് knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രവേശനം രജിഷ്ട്രേഷന്‍ വഴി മാത്രമായിരിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 20 ലക്ഷം പേര്‍ക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്), കുടുംബശ്രീ, ഐസിടി അക്കാദമി തുടങ്ങിയ ഏജന്‍സികള്‍ നടപ്പാക്കുന്ന നൈപുണ്യ പരിപാടികളില്‍ പങ്കാളികളായവരെയും ഈ ഏജസികള്‍ മുന്‍കാലങ്ങളില്‍ നടത്തിയ പരിശീലന പരിപാടികളില്‍ പങ്കെടുത്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വിദേശത്തുനിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരികെ പോകാന്‍ കഴിയാത്ത തൊഴിലന്വേഷകര്‍ക്കും കരിയര്‍ ബ്രേക്ക് വന്നിട്ടുള്ള വനിതകള്‍ക്കും പ്രത്യേക പരിഗണന നല്‍കും.

ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് തൊഴിലന്വേഷകര്‍ക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്.

തൊഴില്‍ മേളകളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ജോബ് റെഡിനെസ്സ്, ഇന്റര്‍വ്യൂ സ്‌കില്‍ എന്നിവ മുന്‍നിര്‍ത്തി മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനം കുടുംബശ്രീയുടെ സ്‌കില്‍ വിഭാഗവും കെ ഡിസ്‌ക്കും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2737881