ഇന്നത്തെ കേരളാ ലോട്ടറി സമ്മാനം ആര്‍ക്കായിരിക്കും?
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 373 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ NW 581618 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ വിറ്റ NW 783424 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്.
ഇന്നത്തെ നറുക്കെടുപ്പിലൂടെ നാലാം സമ്മാനമോ അതില്‍ താഴെയുള്ള സമ്മാനങ്ങളോ (അയ്യായിരം രൂപയില്‍ കുറവ്) ആണ് ലഭിച്ചതെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക വാങ്ങാം. നിങ്ങള്‍ക്ക് ലഭിച്ചത് ആദ്യത്തെ മൂന്നു സമ്മാനങ്ങളോ സമാശ്വാസ സമ്മാനമോ ആണെങ്കില്‍ ടിക്കറ്റ് ,തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം. NW 581618 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ
