കേരളം മഹത്തായ മാതൃകയെന്ന് കേന്ദ്രസംഘം-മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളമോഡല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സംഘം.

തളിപ്പറമ്പ്: കേരളത്തിലെ പഞ്ചായത്തുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി വിജയകുമാര്‍.

മിഷന്‍ കര്‍മ്മയോഗി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തീരാജിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയ സംഘത്തലവനായ അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയില്‍ ഒരിടത്തും ഇത്ര മികച്ച നിലവാരത്തിലുള്ള സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഉണ്ടാവില്ലെന്നാണ് കൂവേരി ഗവ.എല്‍.പി സ്‌ക്കൂള്‍ സന്ദര്‍ശിച്ച ശേഷമുള്ള സംഘത്തിന്റെ വിലയിരുത്തല്‍.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനരംഗത്ത് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയതിന്റെ ഗുണഫലങ്ങളാണ് കേരളത്തില്‍ കാണുന്നതെന്നും സംഘം പറഞ്ഞു.

30 വര്‍ഷം മുമ്പ് ഡോ.പി.പി.ബാലന്‍ ചപ്പാരപ്പടവില്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടപ്പിലാക്കിയ തേറണ്ടിക്കടവിലെ ചങ്ങാടവും തൂക്കുപാലവും പുതിയ ശാസ്ത്രസാങ്കേതിക മേഖല സജീവമായിട്ടും ഇപ്പോഴും ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധേയമാണെന്നും കേന്ദ്രസംഘം പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 50 സംഘങ്ങളാണ് പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സന്ദര്‍ശനം നടത്തുന്നത്. കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് സംഘം സന്ദരര്‍ശിക്കുന്നത്.

പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.പി.ബാലന്‍, സെക്ഷന്‍ ഓഫീസര്‍ ആഷിഷ് യാദവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കേരള മാതൃക ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ സംഘം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും.

കൂവേരിപ്പുഴയില്‍ 30 വര്‍ഷം മുമ്പ് സ്ഥാപിച്ച ചങ്ങാടത്തിലൂടെ കേന്ദ്രസംഘം യാത്ര നടത്തുകയും ചെയ്തു. പ്രവര്‍ത്തനമികവിനുള്ള അവാര്‍ഡുകള്‍ ലഭിച്ച പഞ്ചായത്തുകളെ ഒഴിവാക്കിയായിരുന്നു സന്ദര്‍ശനം.

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രതിനിധികള്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു.

ചെങ്ങളായി: കേന്ദ്ര പഞ്ചായത്ത രാജ് മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ കര്‍മ്മയോഗി പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രതിനിധികളായ

ഡെപ്യൂട്ടി സെക്രട്ടറി വിജയകുമാര്‍, അസി:സെക്ഷന്‍ ഓഫീസര്‍ ആഷിഷ് യാദവ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ:പി.പി.ബാലന്‍ തുടങ്ങിയവരുടെ നേതൃത്തിലുള്ള സംഘമാണ് ചെങ്ങളായി പഞ്ചായത്ത് സന്ദര്‍ശിച്ചത്.

കേരളത്തിലെ പഞ്ചായത്തുകളെ പറ്റി പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനന്‍, സെക്രട്ടറി കെ.കെ.രാജേഷ്, ജില്ലാസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്‍,

ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ.രവി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെമ്പര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിനിധികളെ സ്വീകരിച്ചു.