റൂറല്‍ ഡി.എച്ച്.ക്യൂവിനും ജില്ലാ പോലീസ് ആസ്ഥാനത്തിനും പുതിയ സ്ഥലം കണ്ടെത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം.

മാങ്ങാട്: റൂറല്‍ ഡി.എച്ച് ക്യൂവിനും ജില്ലാ പോലീസ് ആസ്ഥാനത്തിനും സ്ഥലം കണ്ടെത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

പൊതുസമ്മേളനം പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു.

എബി.എന്‍.ജോസഫ് മുഖ്യാതിഥിയായിരുന്നു.

സംഘാടകസമിതി ചെയര്‍മാര്‍ ശോഭന്‍ബാബു അധ്യക്ഷത വഹിച്ചു.

കാവല്‍ കൈരളി പുരസ്‌ക്കാരം നേടിയ ജയേഷ് കാവുമ്പായി, ജിനോം സേവ്യര്‍ പുരസ്‌ക്കാരം നേടിയ ഷൈജു മാച്ചാത്തി, ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം നേടിയ പ്രജീഷ് ഏഴോം എന്നിവരെ അനുമോദിച്ചു.

കെ.പി.എ സംസ്ഥാന ജന.സെക്രട്ടറി കെ.പി.പ്രവീണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.രമേശന്‍, പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍, പി.പി.മഹേഷ്, ഇ.പി.സുരേശന്‍, എം.ഗോവിന്ദന്‍, രാജേഷ് കടമ്പേരി, ടി.പ്രജീഷ്, കെ.സജീഷ് എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.രതീഷ് സ്വാഗതവും കെ.സജീഷ് നന്ദിയും പറഞ്ഞു. സുധീര്‍ഖാന്‍, ഇ.വി.പ്രദീപന്‍, കെ.വി.പ്രവീഷ്, വി.വി.സന്ദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. റൂറല്‍ ജില്ലയിലെ 680 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍-

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുക.

ചെറുപുഴ പൊലീസ് സ്‌റ്റേഷന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക

പുതുതായി അനുവദിച്ച സബ് ഡിവിഷനുകളിലും സ്‌പെഷല്‍ വിങ്ങുകളിലും പുതിയ തസ്തിക സൃഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം പരിഹരിക്കുക

ഒരു പോലീസ് വാഹനത്തിന് നിര്‍ബന്ധമായും രണ്ട് െ്രെഡവര്‍മാരെ എങ്കിലും നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക

ജനമൈത്രി ബീറ്റ് ഡ്യൂട്ടി, പ്രോസസ് ഡ്യൂട്ടി എന്നിവ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വാഹന സൗകര്യം ഏര്‍പ്പെടുത്തുക.

ജനമൈത്രി സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികള്‍ക്ക് ആവശ്യമായ അംഗസംഖ്യ പ്രത്യേകമായി അനുവദിക്കുക.

തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ ഉപയോഗ ശൂന്യമായ ക്വാട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റി പുതിയ ഫ്‌ലാറ്റ് ടൈപ്പ് ക്വാട്ടേഴ്‌സുകള്‍ പണിയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുക.

ജില്ലയിലെ മാവോയിസ്റ്റ് പോലീസ് സ്‌റ്റേഷനുകളില്‍ ജോലിചെയ്യുന്ന പോലീസ് ഡ്രൈവര്‍മാര്‍ക്ക്‌   സ്‌പെഷ്യല്‍ ട്രെയിനിങ്ങും അലവന്‍സും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക.

റൂറല്‍ ജില്ലയില്‍ സെന്‍ട്രല്‍ പോലീസ് കാന്റീന്‍ തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക

ആഴ്ചയിലൊരു ദിവസം വീക്കിലി ഓഫ് അനുവദിക്കുകയോ പറ്റാത്ത സാഹചര്യത്തില്‍ സാങ്കേതിക തടസ്സങ്ങളില്ലാതെ ഡെ ഓഫ് അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക

ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലെ ഡ്യൂട്ടി ഭാരം കുറയ്ക്കുന്നതിന് ഡിസി ആര്‍ ബിയില്‍ ഒരു സോഫ്‌റ്റ്വെയര്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടി സ്വീകരിക്കുക.