ഖാദിയോടൊപ്പം കേരള പോലീസ് അസോസിയേഷന്‍
കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് ഖാദി വസ്ത്ര പ്രചരണപരിപാടി സംഘടിപ്പിച്ചു.
പോലീസ് സഭാഹാളില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഖാദി വസ്ത്ര തുണി കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വി.സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹ സമിതി അംഗം പി.വി.രാജേഷ്, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.വി.പ്രവീഷ് റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംസ്ഥാന കണ്‍വെന്‍ഷന്റെ സംഘാടകസമിതി അംഗങ്ങളെല്ലാം കണ്‍വെന്‍ഷന്‍ ദിവസം ഖാദി വസ്ത്രം ധരിച്ചു കൊണ്ടാണ് ഈ പരിപാടിയുടെ ഭാഗമാകുന്നത്. സ്വാഗതസംഘം കണ്‍വീനര്‍ സിനീഷ് വടവതി സ്വാഗതം പറഞ്ഞു
