കേള്‍വി എന്ന വലിയ ജനാധിപത്യത്തെ ഉള്‍ക്കൊണ്ടതോടെ പോലീസ് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറി വരികയാണെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ.
തളിപ്പറമ്പ്: മനുഷ്യത്വ പൂര്‍ണമായ, ജീവിതങ്ങളെപ്പറ്റി പഠിക്കുന്ന ഒരു വിഭാഗമായി കേരളാ പോലീസ് മാറിക്കഴിഞ്ഞുവെന്ന് ടി.ഐ.മധുസൂ തനന്‍ എം.എല്‍.എ പറഞ്ഞു.
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററിലെ കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി പോലീസ് അനുദിനം മാറിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കേള്‍വി എന്ന വലിയ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാന്‍ പോലീസിന് കഴിയുന്നു എന്നത് തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വന്ന ഏറ്റവും വലിയ മേന്‍മയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു.
അഡീ.എസ്.പി. പ്രിന്‍സ് ഏബ്രഹാം മുഖ്യാതിഥിയായിരിരുന്നു. കെ.പി.എ സംസ്ഥാന ട്രഷറര്‍ സുധീര്‍ഖാന്‍, തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍,
കെ.പി.എ സംസ്ഥാനജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടെറി കെ.പി.അനീഷ്, ടി.ബാബു, എന്‍.പി.കൃഷ്ണന്‍, ജയേഷ് കാവുമ്പായി, കെ.പ്രവീണ, വി.സിനീഷ്, സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.പ്രവീണ്‍ സംഘടനാ റിപ്പോര്‍ട്ടും കെ.പ്രിേയഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.വി.വിജേഷ് വരവുചെലവ് കണക്കുകും അവതരിപ്പിച്ചു.
കെ.രാമകൃഷ്ണന്‍ അനുസ്മരണ പ്രമേയവും ഇ.സുമേഷ് ഓഡിറ്റ് റിപ്പോര്‍ട്ടും എ.പി.കെ.രാകേഷ് പ്രമേയാവതരണവും നടത്തി. കെ.പ്രിയേഷ് സ്വാഗതവും പ്യാരിലാല്‍ നന്ദിയും പറഞ്ഞു.
അനുബന്ധപരിപാടികളിലെ വിജയികളെ അനുമോദിച്ചു.
വൈകുന്നേരം 3.30 ന് നടക്കുന്ന പൊതുസമ്മേളനം പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും.
എബി.എന്‍.ജോസഫ് മുഖ്യാതിഥിയാവും.
സംഘാടകസമിതി ചെയര്‍മാര്‍ ശോഭന്‍ബാബു അധ്യക്ഷത വഹിക്കും.
കാവല്‍ കൈരളി പുരസ്‌ക്കാരം നേടിയ ജയേഷ് കാവുമ്പായി, ജിനോം സേവ്യര്‍ പുരസ്‌ക്കാരം നേടിയ ഷൈജു മാച്ചാത്തി, ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം നേടിയ പ്രജീഷ് ഏഴോം എന്നിവരെ അനുമോദിക്കും.
കെ.പി.എ സംസ്ഥാന ജന.സെക്രട്ടറി കെ.പി.പ്രവീണ്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.രമേശന്‍, പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍, പി.പി.മഹേഷ്,
ഇ.പി.സുരേശന്‍, എം.ഗോവിന്ദന്‍, രാജേഷ് കടമ്പേരി, ടി.പ്രജീഷ്, കെ.സജീഷ് എന്നിവര്‍ പ്രസംഗിക്കും. കെ.സി.രതീഷ് സ്വാഗതവും കെ.സജീഷ് നന്ദിയും പറയും.
സുധീര്‍ഖാന്‍, ഇ.വി.പ്രദീപന്‍, കെ.വി.പ്രവീഷ്, വി.വി.സന്ദീപ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. റൂറല്‍ ജില്ലയിലെ 680 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
