കേരളാവിഷന്‍ വൈഫൈ ഇനി സൗജന്യം- തളിപ്പറമ്പ് നഗരസഭാതല ഉദ്ഘാടനം കല്ലിങ്കീല്‍ നിര്‍വ്വഹിച്ചു.

തളിപ്പറമ്പ്: കേരളാ വിഷന്‍ ബ്രോഡ്ബാന്റ് സൗജന്യ വൈഫൈ തളിപ്പറമ്പ് മുന്‍സിപ്പല്‍തല ഉദ്ഘാനം ടൗണ്‍സ്‌ക്വയറില്‍ നടന്നു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

സി.ഒ.എ ജില്ലാ പ്രസിഡന്റ് വി.ജയകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു.

നഗരസഭാ പ്രതിപക്ഷനേതാവ് ഒ.സുഭാഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കെ.എസ്.റിയാസ്,

കെ.വി.മനോഹരന്‍, പി.ശശികുമാര്‍, കെ.ബൈജു എന്നിവര്‍ പ്രസംഗിച്ചു. വില്‍സണ്‍ മാത്യു സ്വാഗതവും കെ.കെ.പ്രദീപന്‍ നന്ദിയും പറഞ്ഞു.