കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത്
മാതമംഗലം: സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ എട്ടാമത് കേസരി നായനാര്‍ പുരസ്‌കാര സമര്‍പ്പണം ഡിസംബറില്‍ മാതമംഗലത്ത് നടക്കും.
മലയാളത്തിലെ ആദ്യ ചെറുകഥാകാരനും പത്രപ്രവര്‍ത്തകനുമായ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ പേരില്‍ 2014 മുതലാണ് പുരസ്‌കാരം നല്‍കി വരുന്നത്.
ഈ വര്‍ഷം മാധ്യമ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
ജ്ഞാനഭാരതി ഗ്രന്ഥാലയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എരമം-കുറ്റൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ. വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
ഫെയ്‌സ്പ്രസിഡന്റ് കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേസരി നായനാര്‍ പുരസ്‌കാര സമിതി കണ്‍വീനര്‍ കെ.വി.സുനുകുമാര്‍ പരിപാടികള്‍ വിശദീകരിച്ചു.
ഫെയ്‌സ് സെക്രട്ടറി പി.ദാമോദരന്‍ സ്വാഗതവും കെ.വി.ഗണേശന്‍ നന്ദിയും പറഞ്ഞു.
സംഘാടകസമിതി ഭാരവാഹികളായി സി.സത്യപാലന്‍(ചെയര്‍മാന്‍), കെ പ്രിയേഷ് (വര്‍ക്കിംഗ് ചെയര്‍മാന്‍), പി.ദാമോദരന്‍ (ജനറല്‍ കണ്‍വീനര്‍), കെ.വി.സുനുകുമാര്‍ (കണ്‍വീനര്‍) എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.