കേസരി നായനാര്‍ നവോത്ഥാനത്തെ പിന്തുണച്ച ജന്മി: സ്പീക്കര്‍ എം.ബി.രാജേഷ്-

കേസരി നായനാര്‍ നവോത്ഥാനത്തെ പിന്തുണച്ച ജന്മി: സ്പീക്കര്‍ എം.ബി.രാജേഷ്-

മാതമംഗലം: നവോത്ഥാനത്തെ പിന്തുണച്ച ജന്മിയും എഴുത്തുകള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും മനുഷ്യ പക്ഷത്ത് ചേര്‍ന്ന് നിന്ന സര്‍ഗ്ഗധനനുമായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ്.

കേസരിയെ ഓര്‍മ്മിക്കുക എന്നത് പുതിയ കാലത്ത് സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ് മാതമംഗലം ഏര്‍പ്പെടുത്തിയ ആറാമത് കേസരി നായനാര്‍ പുരസ്‌കാരം ഇ.പി.രാജഗോപാലന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കരിവെള്ളൂര്‍ മുരളി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആര്‍.രാമചന്ദ്രന്‍, ടി.സുലജ, ജില്ലാ പഞ്ചായത്തംഗം ടി.തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ:ജിനേഷ് കുമാര്‍ എരമം പ്രശസ്തിപത്രം വായിച്ചു.

സി.സത്യപാലന്‍ സ്വാഗതവും പി.ദാമോദരന്‍ നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി കലാപരിപാടികളും അരങ്ങേറി.