ശമ്പളത്തിലെ അപാകത പരിഹരിക്കുക-കെ.ജി.എന്‍.എ പ്രതിഷേധദിനം ആചരിച്ചു.
പരിയാരം: കേരള ഗവ: നഴ്‌സസ് അസോസിയേഷന്‍ പരിയാരം എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു.

പ്രതിഷേധ ദിനത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കെ.ജി.എന്‍ എ സംസ്ഥാന സെക്രട്ടറി ടി.ടി.ഖമറുസമാന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പളത്തിലെ അപാകതകള്‍ പരിഹരിക്കുക, ഗവ:സര്‍വീസ് സ്റ്റാറ്റസ്, സ്റ്റാന്റ് എലോണ്‍ എന്നിവയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി ഓപ്ഷന്‍ പുതുക്കി നല്‍കാന്‍ അവസരമെരുക്കുക,
എല്ലാ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ വേഗത്തിലാക്കുക, സര്‍ക്കാര്‍ ഏറ്റെടുക്കലിന് ശേഷം റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നഴ്‌സസ് അസോസിയേഷന്‍ പരിയാരം എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധദിനം ആചരിച്ചത്.
പരിയാരം ഏരിയാ പ്രസിഡന്റ് കെ.രഞ്ജിമ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആദര്‍ശ് കെ.അശോക്, ജില്ലാ സെക്രട്ടറി കെ.വി.പുഷ്പജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.ദീപു, ടി.വി.ദീപ എന്നിവര്‍ സംസാരിച്ചു.
ജീവനക്കാരുടെ വിഷയങ്ങള്‍ അടിയന്തരമായി പരിഹരിച്ചിട്ടില്ലെങ്കില്‍ സംഘടന ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുവാന്‍ യോഗം തീരുമാനിച്ചു.
