കേരള ഗവ. നഴ്സസ് യൂണിയന് (കെ.ജി.എന്‍.യു) 34-ാംസംസ്ഥാന സമ്മേളനം മാറ്റിവെച്ചു.
കണ്ണൂര്‍: ജനുവരി 28 ന് കണ്ണൂരില്‍ വച്ചു നടത്താനിരുന്ന കേരള ഗവ. നഴ്സസ് യൂണിയന്റെ 34-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി മാസത്തേക്ക് മാറ്റിവെക്കാന്‍ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.

വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെയും കെ.പി.സി.സി.യുടെയും നിര്‍ദ്ദേശമനുസരിച്ചാണ്
സമ്മേളനം നീട്ടിവയ്ക്കുന്നതെന്ന് സ്വാഗത സംഘം ചെയര്മാന് അഡ്വ:മാര്ട്ടിന് ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ സന്ദീപ് സിറിയക്ക്,
കെ.ജി.എന്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷ്, ജന.സെക്രട്ടറി സിന്ധു ഭാസ്ക്കര്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
