ചെറുതാഴം ബേങ്കിലും ഖാദി–
പിലാത്തറ:ചെറുതാഴം ബാങ്ക് ജീവനക്കാര്‍ക്കും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രങ്ങള്‍.
ഖാദി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിലെ 130 ജീവനക്കാരും ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
കോവിഡ് കാലത്ത് ഖാദി മേഖലയിലെ പ്രതി സന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റയും ഭാഗമാവുകയാണ് ജീവനക്കാരും.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പിലാത്തറയിലെ ബാങ്ക് ഓഫീസില്‍ എത്തി ഭരണസമിതി അംഗങ്ങളെയും, ജീവനക്കാരെയും നേരിട്ട് കണ്ടു.
എല്ലാവരും അകമഴിഞ്ഞ് സഹായവും നല്‍കി. ബാങ്ക് പ്രസിഡന്റ് സി. എം. വേണുഗോപാലന്‍ ഉപഹാരം നല്‍കി സ്വീകരിച്ചു ; തുടര്‍ന്നു നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ദാമോദരന്‍, അസി.സെക്രട്ടറി കെ.കെ.വി.ലക്ഷ്മണന്‍, എം.വി.രാജീവന്‍, എം.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
