എം എം ആര്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍

 

കണ്ണൂര്‍: സംസ്ഥാനത്ത് മമ്പ്സ് അഥവാ മുണ്ടിനീര് എന്ന രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ എം എം ആര്‍ വാക്‌സിനേഷന്‍ അടിയന്തരമായി വാക്‌സിനേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും കുത്തിവെപ്പുകള്‍ അടിയന്തിരമായി

ആരംഭിക്കണമെന്നും കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഇപ്രകാരം എം എം ആര്‍ വാക്‌സിനേഷന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതിന് മുഴുവന്‍ പിന്തുണയും കെ.എച്ച്.ഐ.ഒ പ്രഖ്യാപിച്ചു.

ആരോഗ്യ വകുപ്പില്‍ പുതിയതായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക അനുവദിച്ചതിന് സമ്മേളനം സര്‍ക്കാറിനെ അഭിനന്ദനിച്ചു.

കണ്ണൂര്‍ ജില്ലാ പോലീസ് ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ജില്ലാ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കെ.എച്ച്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അജ്മല്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് വി.ടി..ജീമോന്‍, ജന.സക്രട്ടറി കെ.സുരേഷ്എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പിയൂഷ് എം നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ.സി.സച്ചിന്‍ വിനീഷ് കുമാര്‍, ബെന്നി ജോര്‍ജ്, ആര്‍.രഞ്ജിത്ത് കുമാര്‍, എസ്.ശിഫ എന്നിവര്‍ പ്രസംഗിച്ചു.

കേരള പൊതുജനാരോഗ്യ നിയമത്തെ കുറിച്ചുള്ള സെമിനാര്‍ അഡ്വ. പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ആര്‍.രേഷ്മ സ്വാഗതവും എസ്.പി.അഭിജിത്ത് നന്ദിയും പറഞ്ഞു.