തളിപ്പറമ്പ് വികസനം-കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി പ്രതിനിധികള്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: വ്യാപാരികളുടെയും നാടിന്റെയും നിലവിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നവീന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ വസതിയില്‍ ചെന്ന് കണ്ട് നിവേദനം നല്‍കി.

തളിപ്പറമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ കാന്റീന്‍ പൊളിച്ച് റവന്യൂ ടവര്‍ പണിയുമ്പോള്‍ മെയിന്‍ റോഡ്-ന്യൂ ബസാര്‍ ഭാഗത്ത് കടമുറികള്‍ പണിയുന്നതിനും ന്യൂ ബസാര്‍ റോഡ് വിപുലീകരിക്കുന്നതിനും ആവശ്യപ്പെട്ടാണ് നിവേദനം സമര്‍പ്പിച്ചത്.

ചരിത്ര പ്രധാനമായ പൂക്കോത്ത്‌നടയിലെ കണക്ഷന്‍ റോഡ് വീതി കൂട്ടുന്നതിനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് സൗന്ദര്യവല്‍ക്കരണം കൂടാതെ നിരവധി പദ്ധതികള്‍ തളിപ്പറമ്പില്‍ നടപ്പിലാക്കുമെന്നും ഇതിനായി ദ്രുതഗതിയില്‍ പദ്ധതികല്‍ ആവിഷ്‌ക്കരിക്കുമെന്നും എം എല്‍ എ നിവേദക സംഘത്തെ അറിയിച്ചു.

പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി ജയരാജ്, വൈസ് പ്രസിഡന്റ് കെ വി ഇബ്രാഹിം കുട്ടി, സെക്രട്ടറി സി ടി. അഷ്റഫ് എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.