റോഡ് നന്നാക്കിയതിന് ആക്രമം: ഏഴുപേര്‍ക്കെതിരെ കേസ്.

വെള്ളരിക്കുണ്ട്: മണ്‍റോഡ് ഗതാഗതയോഗ്യമാക്കിയ വിരോധത്തിന് ഏഴംഗസംഘം ആക്രമം നടത്തി, മൂന്നുപേര്‍ക്ക് പരിക്കേറ്റു, സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

പുങ്ങംചാലിലെ പനയംതട്ട മധു, സുമേഷ്, സുധീഷ്, മോഹനന്‍, സതി, ശൈലജ, കൃഷ്ണവേണി എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റ വെസ്റ്റ് എളേരി കല്ലേപുരയിടത്തില്‍ വീട്ടില്‍ വിജിത്ത്(35), അമ്മ ലക്ഷ്മി(65), പുങ്ങംചാല്‍ കോട്ടൂര്‍ ജോര്‍ജ്(69) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച രാവിലെ 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം.

വിജിത്തിന്റെ നേതൃത്വത്തില്‍ മുപ്പതോളം വീട്ടുകാര്‍ പ്രതികളുടെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന മണ്‍റോഡ് ഗതാഗതയോഗ്യമാക്കിയിലുള്ള വിരോധം കാരംആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.