കിസാന്‍സഭ സംസ്ഥാന ക്യാമ്പ്- സംഘാടക സമിതി രൂപീകരിച്ചു.

പറശ്ശിനിക്കടവ്: നവംബര്‍ 5, 6 തീയതികളില്‍ പറശ്ശിനിക്കടവില്‍ നടക്കുന്ന അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

പറശിനിക്കടവ് സ്‌കൂളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാര്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ.പി.കുഞ്ഞികൃഷ്ണന്‍,

ബി.കെ.എം.യു ജില്ലാ പ്രസിഡന്റ് ബാബു രാജേന്ദ്രന്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എം സ്വപ്ന പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി സി.പി.ഷൈജന്‍ സ്വാഗതവും പി.കെ.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: അഡ്വ.പി.സന്തോഷ് കുമാര്‍ എം.പി, എ.പ്രദീപന്‍ (രക്ഷാധികാരികള്‍), സി.പി. സന്തോഷ് കുമാര്‍ (ചെയര്‍മാന്‍), കെ.പി.കുഞ്ഞികൃഷ്ണന്‍, പി.കെ.മധുസൂദനന്‍, വേലിക്കാത്ത് രാഘവന്‍, അഡ്വ.പി.അജയകുമാര്‍, കണ്ണാടിയന്‍ ഭാസ്‌ക്കരന്‍ (വൈ. ചെയര്‍മാന്‍),

സി.പി.ഷൈജന്‍ (ജന. കണ്‍വീനര്‍), കെ.വി.ഗോപിനാഥ്, വി.വി.കണ്ണന്‍, കോമത്ത് മുരളീധരന്‍, എ.ബാലകൃഷ്ണന്‍, കെ.എം.മനോജ് കുമാര്‍(ജോ.കണ്‍വീനര്‍), പി.കെ.മുജീബ്‌റഹ്മാന്‍ (ട്രഷറര്‍).