തളിപ്പറമ്പ്: കേരളാ ജേര്‍ണലിസ്റ്റ്സ് യൂണിയന്(കെ.ജെ.യു) 23-ാം സ്ഥാപകദിനം ആഘോഷിച്ചു.
കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബേബി സെബാസ്റ്റ്യന്‍ പൂവേലിലിനെ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന് പയ്യന്നൂര്‍ ഷാളണിയിക്കുകയും മൊമന്റോ സമ്മാനിക്കുകയും ചെയ്തു.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കണ്ണൂര്‍ പെറ്റ്സ്റ്റഷന്റെ പ്രഥമ മാധ്യമപുരസ്ക്കാരം നേടിയ ജില്ലാ ട്രഷറര്‍ സി.പ്രകാശനെ അനുമോദിച്ചു.
ജില്ലാ സെക്രട്ടറി സാജു ചെമ്പേരി, വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത്, ജോ.സെക്രട്ടറി പവിത്രന് കുഞ്ഞിമംഗലം, ജില്ലാ കമ്മറ്റി അംഗങ്ങളായ അനില്‍ പുതിയവീട്ടില്‍, പ്രിന്‍സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന് പതാക ഉയര്‍ത്തി.