സത്യം തിരിച്ചറിഞ്ഞു: പ്രഭാകര-വിക്രമ സഖ്യം സംസ്ഥാന പ്രസിഡന്റും രാജിവെച്ചു

പാലക്കാട്: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ (കെ.ജെ.യു) ചരിത്രവും വസ്തൂതകളും ബോധ്യമായതോടെ പ്രഭാകര-വിക്രമ സഖ്യത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന റഹീം ഒലവക്കോട് തല്‍സ്ഥാനം ഉപേക്ഷിച്ചു.

അട്ടപ്പാടിയില്‍ നടന്ന കെ.ജെ.യു സംസ്ഥാന ക്യാമ്പിലെത്തിയ റഹീം ഒലവക്കോട് തട്ടിക്കൂട്ട് സംഘടനയില്‍ ചെന്നുപ്പെട്ടതില്‍ പശ്ചാത്തപിക്കുകയും വസ്തുതകള്‍ മനസിലാക്കി മുഴുവന്‍ യഥാര്‍ത്ഥ മാദ്ധ്യമ പ്രവര്‍ത്തകരും കെ.ജെ.യുവില്‍ തിരിച്ചെത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കടലാസിന്റെ വിലപോലുമില്ലാത്ത തട്ടിക്കൂട്ട് കൂട്ടായ്മയാണ് പ്രഭാകര-വിക്രമ സഖ്യമെന്നും റഹീം ഒലവക്കോട് പറഞ്ഞു.

അനില്‍ ബിശ്വാസ് പ്രസിഡന്റും കെ.സി. സ്മിജന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.ജെ.യു കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.