കെ.മാധവന്‍ മാസ്റ്റര്‍ (83) നിര്യാതനായി.

 

തളിപ്പറമ്പ്: തൃച്ചംബരത്തെ കെ.മാധവന്‍ മാസ്റ്റര്‍(83) നിര്യാതനായി.

സി.പി.എം മുന്‍ തളിപ്പറമ്പ സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും തൃഛംബരം ബ്രാഞ്ച് അംഗവുമാണ്.

1980ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. മരണം വരെ സിപിഎം മെമ്പറായിരുന്നു. ഇന്നലെ വരെ ഊര്‍ജ്ജസ്വലനായി നടന്നിരുന്ന മാസ്റ്റര്‍ ഇന്ന് കാലത്ത് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിച്ച് കട്ടിലില്‍ വന്ന് വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം.

അധ്യാപകന്‍, ഗ്രന്ഥശാല, ശാസ്ത്ര പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി, ഗ്രാമശാസ്ത്ര സമിതി സംസ്ഥാന കണ്‍വീനര്‍, ഔചാരിക വിദ്യാഭ്യസ സമിതി കണ്‍വീനര്‍, പരിഷത്ത് പ്രസിധീരെ ണങ്ങളായ യൂറിക്ക , ശാസ്ത്ര കേരളം, ഗ്രാമശാസ്ത്രം എന്നിവയുടെ പത്രാധിപ സമിത അംഗം, അസോസിയേഷന്‍ ഓഫ് സെല്‍ഫ് എംപ്ലോയ്ഡ് യൂത്ത് (അസി) സ്ഥാപകന്‍, അസി കൈയുത്ത് മാസിക എഡിറ്റര്‍,

ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പര്‍, പ്രസിഡന്റ്, കള സിറ്റിസണ്‍ ഫോറം പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ല കമ്മിറ്റി അംഗം, പാലിയേറ്റീവ് യെര്‍ സൊസൈറ്റി, പി ഐ കെ ഗവേണിംഗ് കൗണ്‍സില്‍ അംഗം, ലൈബ്രറി കൗണ്‍സില്‍ തളിപ്പറമ്പ് മേഖല കമ്മിറ്റി,

മാസ് ആര്‍ട്‌സ് സൊസൈറ്റി, കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി സ്ഥാപക സെക്രട്ടറി, ഹോപ്പ് ലൈബ്രറി സ്ഥാപക പ്രസിഡന്റ് വായനാ വീട് ഉപദേശകസമിതി അംഗം, ഇലത്താളം വയല്‍ റസി ഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരി, പുരോഗമന കലാ സാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന സെക്രട്ടറി, ജനറല്‍ സെക്രട്ടറി,

തളിപ്പറമ്പ് മുനിസിപ്പല്‍ ലവല്‍ എക്‌സ്പര്‍ട്ട് കമ്മിറ്റി അംഗം, തളിപ്പറമ്പ് നഗരസഭ ലൈബ്രറി കമ്മിറ്റി അംഗം, നഗരസഭ ക്യാന്‍സര്‍ നിയന്ത്ര സമിതി കണ്‍വീനര്‍, തളിപ്പറമ്പ് സബ്ബ് ട്രഷറി സോഷ്യല്‍ ഓഡിറ്റ് ജൂറി ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീശാസ്ത പുരസ്‌ക്കാരം, ശാസ്തയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്‌കാരം, ഐ എ ഇ പി യുടെ പീസ് ആന്‍ഡ് കള്‍ച്ചറല്‍ അവാര്‍ഡ്, വൈസ്‌മെന്‍ ക്ലബ്ബിന്റയും ഹോപ്പിന്റേയും സ്‌നേഹാര്‍ച്ചന അവാര്‍ഡ്, റോട്ടറി ക്ലബ്ബിന്റെ വൊക്കേഷനല്‍ എക്‌സലന്റ് അവാര്‍ഡ്, ജില്ല ലൈബ്രറി കൗണ്‍സിലിന്റെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തനുള്ള സി.കെ.ശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം, സീനിയര്‍ സിറ്റിസണ്‍സ് ഫോറം അഡ്വക്കേറ്റ് എം സി വി ഭട്ടത്തിരിപ്പാടിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വയോരത്‌ന പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.

ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ നാള്‍ മഴ, മധുരിക്കും ഓര്‍മ്മകള്‍, വൃദ്ധ വിചാരം, അസി എന്നീ നാലു പുസ്തകങ്ങള്‍ രചിച്ചു.

പരീക്ഷത്തിന്റെ ഓര്‍മ്മച്ചെപ്പ്, പി.ടി ഭാസ്‌ക്കപ്പണിക്കര്‍ സ്മൃതിരേഖ, സി.ജി. ജനകീയ ശാസ്ത്രം, ജീവിതം എന്നീ കൂട്ടു രചനകളും നടത്തിയിട്ടുണ്ട്.

കെ.വി.കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍: ഗീത, യശ്പാല്‍, സജീവ്, ബൈജു. മരുമക്കള്‍: സിന്ധു, ബിന്ദു,സപ്‌ന, പരേതനായ രാജന്‍. സംസ്‌ക്കാരം പിന്നീട്.