കെ.എം.രാധിക ക്ഷീരമിത്ര അവാര്‍ഡ് ഏറ്റുവാങ്ങി.

പിലാത്തറ: ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘം സെക്രട്ടെറിക്കുള്ള ക്ഷീരവികസന വകുപ്പിന്റെ ക്ഷീരമിത്ര അവാര്‍ഡ് ചെറുതാഴം ക്ഷീരസഹകരണസംഘം സെക്രട്ടെറി കെ.എം.രാധിക മന്ത്രി ജെ.ചിഞ്ചുറാണിയില്‍ നിന്ന് ഏറ്റുവാങ്ങി.

4 ദിവസം നീണ്ടുനിന്ന ജില്ലാ ക്ഷീരസംഗമത്തിന്റെ സമാപനദിവസമായ ഇന്ന് രാവിലെ  നടന്ന ചടങ്ങിലാണ് മന്ത്രി അവാര്‍ഡ് വിതരണം ചെയ്തത്.

വിവിധ മേഖലകളില്‍ മികവുതെളിയിച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.

കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമം കുറ്റമറ്റ രീതിയില്‍ വളരെ ഭംഗിയായി സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത ആഥിഥേയരായ ചെറുതാഴം ക്ഷീരസംഘത്തെയും

ഇതിന് ചുക്കാന്‍പിടിച്ച സംഘാടകസമിതി ചെയര്‍മാനും ചെറുതാഴം ക്ഷീരസംഘം പ്രസിഡന്റുമായ കെ.സി.തമ്പാനെയും സഹപ്രവര്‍ത്തകരെയും ക്ഷീരവികസനവകുപ്പ് അധികൃതര്‍ അഭിനന്ദിച്ചു.