കോറോം മുച്ചിലോട്ട് കാവില്‍ പെരുങ്കളിയാട്ടം-2023 ഫെബ്രുവരി 4 മുതല്‍ 7 വരെ.– വനിതാസംഗമം ഡിസംബര്‍-10 ന് കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍: കോറോം മുച്ചിലോട്ട് കാവില്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഫെബ്രുവരി 4 മുതല്‍ 7 വരെ പെരുങ്കളിയാട്ടം നടക്കും.

പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി മുക്കോത്തടം സ്കൂള്‍ മൈതാനിയില്‍ ഡിസംബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന വനിതാസംഗമം മുന്‍ മന്ത്രി കെ.കെ.ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.ലളിത അധ്യക്ഷത വഹിക്കും.
ശ്രീകണ്ഠാപുരം നഗരസഭ ചെയര്മാന് ഡോ.കെ.വി.ഫിലോമന തീംസോങും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല ലോഗോ പ്രകാശനവും നിര്‍വഹിക്കും.
വനിതാരത്നം പുരസ്കാര ജേതാവ് ഡോ.യു.പി.വി സുധ ഉപഹാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് നൃത്ത നൃത്ത്യങ്ങള്‍ അരങ്ങേറും.
