കൊട്ടാരം ബ്രദേഴ്‌സ് നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സപ്തംബര്‍ 10 ന് തുടക്കമാവും.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം സപ്തംബര്‍ 10 ന് നടക്കുo.

രാവിലെ 8.30 ന് മാനേങ്കാവ് പരിസരത്ത് വെച്ച് വിളംബര ഘോഷയാത്ര തുടങ്ങും.

9 മണിക്ക് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കൊട്ടാരം യു പി സ്‌കൂള്‍ ഹാളില്‍ കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹക സമിതി അംഗവും പ്രശസ്ത നാടക-ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂര്‍ നിര്‍വ്വഹിക്കും.

സംഘാടക സമിതി ചെയര്‍മാന്‍ പി രതീഷ് കുമാര്‍ അധ്യക്ഷത വഹിക്കും.

കൈരളി ബുക്‌സ് അകം മാസിക എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തും.

തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍മാരായ കെ.രമേശന്‍, സി.വി.ഗിരീശന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ വി.പി.മഹേശ്വരന്‍ മാസ്റ്റര്‍, ദേശീയ നീന്തല്‍ താരം കെ.മോഹനന്‍ എന്നിവര്‍ സംസാരിക്കും.

ക്ലബ്ബ് രക്ഷാധികാരിയായിരുന്ന കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റും  നാല്‍പ്പതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ദേശഭക്തിഗാന മത്സരം, പൂക്കള മത്സരം, മൊൈബല്‍ ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.

ഉച്ചക്ക് ശേഷം കുട്ടിക്കുന്ന്പറമ്പ് മൈതാനിയില്‍ വെച്ച് കലാ-കായിക മത്സരങ്ങള്‍ നടക്കും.

1983ല്‍ സ്ഥാപിതമായ ക്ലബ്ബ് കേരള സംഗീത നാടക അക്കാദമി, നെഹ്‌റു യുവകേന്ദ്ര, കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്.

കലാ-കായിക രംഗത്തെ നിരവധി പ്രതിഭകള്‍ ക്ലബ്ബിലൂടെ ഉയര്‍ന്നു വന്നിട്ടുണ്ട്.

പ്രശസ്ത നാടക പ്രവര്‍ത്തകനും കേരള സoഗീത നാടക അക്കാദമി സെക്രട്ടരിയുമായിരുന്ന ഒ.കെ.കുറ്റിക്കോലാണ് ക്ലബ്ബ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

1993 ല്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന എം.രവികാന്ത് ഐ എ എസ് ആണ് ക്ലബ്ബ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

സന്നദ്ധ രക്തദാന രംഗത്തും ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ സംഘടനയാണ് കൊട്ടാരം ബ്രദേഴ്‌സ്.