കെ.പി.ഒ.എ സിറ്റി-റൂറല്‍ പ്രസിഡന്റുമാരെ സ്ഥലംമാറ്റി.–ഇ.പി.സുരേശന്‍ മലപ്പുറത്തേക്ക്-എം.കൃഷ്ണന്‍ ഫറോക്കില്‍

കണ്ണൂര്‍: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ സിറ്റി- റൂറല്‍ പ്രസിഡന്റ്മാരെ അടക്കം 29 ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി.

റൂറല്‍ പ്രസിഡന്റും ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടറുമായ ഇ.പി.സുരേശനെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലേക്കും

സിറ്റി ജില്ലാ പ്രസിഡന്റും മട്ടന്നൂര്‍ ഇന്‍സ്‌പെക്ടറുമായ എം.കൃഷ്ണനെ ഫറോക്കിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

വളപട്ടണം സ്റ്റേഷനിലെ രാജേഷ് മാരാംഗലത്താണ് പുതിയ ശ്രികണ്ഠാപുരം ഇന്‍സ്‌പെക്ടര്‍.

പെരുമ്പടപ്പില്‍ നിന്നും പി.എം.വിനോദിനെ മട്ടന്നൂരിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.

എടക്കാടുനിന്നും എന്‍.കെ.സത്യനാഥനെ താമരശേരിയിലേക്കും

നിലേശ്വരത്തുനിന്നും കെ.പി.ശ്രീഹരിയെ കൂത്തുപറമ്പിലേക്കും മാറ്റി.

കൂത്തുപറമ്പില്‍ നിന്ന് എം.വി.ബിജുവിനെ കൊയിലാണ്ടിയിലേക്കും മാറ്റിനിയമിച്ചിട്ടുണ്ട്.

ഇന്നലെയാണ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.