കെ.പി.ഒ.എ പ്രഥമ കണ്ണൂര്‍ ജില്ലാ സമ്മേളനം മാര്‍ച്ച്-22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും.

രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍, 9 ന് രജിസ്‌ട്രേഷന്‍ എന്നിവക്ക് ശേഷം 9.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത വഹിക്കും.

റൂറല്‍ പോലീസ് മേധാവി എം.ഹേമലത മുഖ്യാതിഥിയായിരിക്കും.

റൂറല്‍ ജില്ലാ അഡീഷണല്‍ എസ്.പി എ.ജെ.ബാബു, കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രശാന്ത്, തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ്, സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വിനോദ്കുമാര്‍, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍,

കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറിമാരായ വി.ചന്ദ്രശേഖരന്‍, പി.രമേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ബാബു, കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡന്റ് ടി.പ്രജീഷ്, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടെറി കെ.പ്രിയേഷ്, കെ.പി.പി.എ സെക്രട്ടെറി എം.ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിക്കും.

കെ.പി.ഒ.എ ജോ.സെക്രട്ടെറി പി.പി.മഹേഷ്, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗങ്ങളായ പി.വി.രാജേഷ്, കെ.പ്രവീണ, കെ.പി.ഒ.എ കണ്ണൂര്‍ സിറ്റി സെക്രട്ടെറി എന്‍.പി.കൃഷ്ണന്‍, കെ.പി.എ കണ്ണൂര്‍ സിറ്റി സെക്രട്ടെറി വി.സിനീഷ്, കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് എം.കെ.സാഹിദ, തളിപ്പറമ്പ് ഐ.പി.എ.വി.ദിനേശന്‍ എന്നിവര്‍ പങ്കെടുക്കും.

ജന.സെക്രട്ടെറി സി.ആര്‍.ബിജു സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടെറി കെ.പി.അനീഷ് ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും ട്രഷറര്‍ എം.ഒതേനന്‍ വരവുചെലവ് കണക്കും അവതരിപ്പിക്കും.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പ്രസാദ് പ്രമേയം അവതരിപ്പിക്കും. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.പി.ഹരിദാസന്‍ അനുസ്മരണ പ്രമേയം അവതരിപ്പിക്കും.

സ്വാഗതസംഘം കണ്‍വീനര്‍ എന്‍.വി.രമേശന്‍ സ്വാഗതവും ചെയര്‍മാന്‍ പി.യദുകൃഷ്ണന്‍ നന്ദിയും പറയും.