പയ്യന്നൂര്‍:കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ 4-ാമത് ജില്ലാ സമ്മേളനത്തിന് പയ്യന്നൂരില്‍ തുടക്കമായി.
ശ്രീവത്സം ഓഡിറ്റോറിയത്തില്‍ കെ.പി.ഒ.എ.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ.പി.അനീഷിന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.സരിന്‍ ശശി ഉദ്ഘാടനം ചെയ്തു.
റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ്പലിവാള്‍ ഐ.പി.എസ്, ഗായകന്‍ അലോഷി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
എ.എസ്.പി ജയരാജ് എന്‍.ആര്‍, ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സുഭാഷ് പരങ്ങേന്‍, എസ്.എസ്.ബി. ഡിവൈ.എസ്. പി ജയന്‍ ഡൊമനിക്ക്, പോലീസ് സഹകരണ സംഘം പ്രസിഡന്റ് കെ.രാജേഷ്, കെ.പി.എ കണ്ണൂര്‍ റൂറല്‍ പ്രസിഡണ്ട് ജയേഷ് കാവുമ്പായി, കെ.പി.ഒ.എ വൈസ് പ്രസിഡന്റ് എം.കെ.സാഹിദ, ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കെ.വി.സുവര്‍ണ്ണന്‍ സ്വാഗതവും എം.ഒതേനന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുടുംബ സംഗമവും പോലീസ് മെഡല്‍ നേടിയ ഓഫീസര്‍മാര്‍ക്കുള്ള അനുമോദന സദസ്സും നടന്നു.
പോലീസ് കലാകാരന്മാര്‍ അവതരിപ്പിച്ച കലാസന്ധ്യയുമുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രസിഡന്റ് പി.ബാബുമോന്റെ അധ്യക്ഷതയില്‍ ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.