കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം-മാര്‍ച്ച്-25 ന്.-സംഘാടകസമിതി രൂപീകരിച്ചു.
തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം മാര്‍ച്ച് 25-ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.
തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗം തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത വഹിച്ചു.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി പി.രമേശന്‍. കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ രാജേഷ് കടമ്പേരി,
പ്രവീണ, ടി.വി.ജയേഷ്, കെപിഎ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്, കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് പ്രജീഷ്, കെ.പി.എ കണ്ണൂര്‍ സിറ്റി ജില്ലാ ജോ.സെക്രട്ടറി കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി.അനീഷ് സ്വാഗതം പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാനായി പി.യദുകൃഷ്ണന്‍ (എസ് ഐ തളിപ്പറമ്പ്), കണ്‍വീനറായി എന്‍.വി.രമേശന്‍, വൈസ് ചെയര്‍മാന്‍ എം.രഘുനാഥ്, ജോ. കണ്‍വീനര്‍ ഒതേനന്‍ എന്നിവരെ തെരഞ്ഞെടുത്തു.