Skip to content
ചിറക്കല്‍: കൃഷിഭവന്റെ മേല്‍ക്കൂര തകര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കൃഷി അസിസ്റ്റന്റിന് പരിക്കേറ്റു.
കോരന്‍പീടിക സ്വദേശി ദീപ്തി പ്രവീണിനാണ്(39) തലക്ക് പരിക്കേറ്റത്.
മൂന്ന് തുന്നിക്കെട്ടലുകളോടെ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ചിറക്കല്‍ കൃഷിഭവനിലാണ് സംഭവം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ഹുരുഡിസ് ഇളകി തലയില്‍ പതിക്കുകയായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്.
നിര്‍മ്മാണത്തിലെ അപാകതയാണ് സംഭവത്തിന് കാരണമെന്ന ആക്ഷേപം ശക്തമാണ്.