വീഴാനായി ചെരിയുന്ന വൈദ്യുതി തൂണ്‍
തളിപ്പറമ്പ്: വീഴാന്‍ ചെരിയുന്ന കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.
തളിപ്പറമ്പ്-മന്ന-പാലകുളങ്ങര റോഡിലാണ് ഈ അപകടപോസ്റ്റ്. പോസ്റ്റ് നിത്യേന റോഡിന്റെ ഭാഗത്തേക്ക് ചെരിഞ്ഞുകൊണ്ടിരിക്കയാണ്.
പോസ്റ്റിന്റെ അടിഭാഗം ദ്രവിച്ച നിലയിലാണ്. റോഡിന്റെ കയറ്റമുള്ള ഭാഗത്തെ പോസ്റ്റായതിനാല്‍ കടപുഴകിവീണാല്‍ ദുരന്തം ഭീകരമായിരിക്കും.
അടിയന്തിരമായി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ മഴ തുടങ്ങിയതോടെ അപകടാവസ്ഥയിലാണ്.
പോസ്റ്റുകളുടെ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്താന്‍ വൈദ്യുതി വകുപ്പ് തയ്യാറാവണമെന്ന ആവശ്യം ഉയരുന്നുണ്ട്.
