കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി
തളിപ്പറമ്പ് പ്രസ്‌ഫോറം സെക്രട്ടെറിയും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിമല്‍കുമാര്‍ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ്: കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്‍സ് അസോസിയേഷന്‍ (KSMBAA)തളിപ്പറമ്പ് മേഖലാ കമ്മിറ്റിയുടെയും, നന്മ പരസ്പര സഹായ സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ്‌ഹോം ഓഡിറ്റോറിയത്തില്‍ ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും നടത്തി.
മേഖലാ പ്രസിഡന്റ് സി.വേണുഗോപാലന്റെ അദ്ധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യൂണിറ്റ് പ്രസിഡന്റ് റിയാസ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് പ്രസ്‌ഫോറം സെക്രട്ടറി വിമല്‍കുമാര്‍ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ജോസഫ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി യു. ഉണ്ണികൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.വി.ഗോപാലന്‍, തളിപ്പറമ്പ് മേഖലാ രക്ഷാധികാരി ടി.രാഘവന്‍, അമ്പാടി വയോജന കുടുംബശ്രീ പ്രതിനിധി റിട്ട.പ്രിന്‍സിപ്പാള്‍ പി.ബേബി വേണുഗോപാല്‍, മേഖലാ വൈസ് പ്രസിഡന്റ് കെ.രാജന്‍ പരിയാരം, ഗിരിജ ചെറുകുന്ന്, അല്‍ഫോന്‍സ ജോസ് വെള്ളോറ, സിനിസിജോ, സുനിത ചുഴലി എന്നിവര്‍ പ്രസംഗിച്ചു വിവിധ കലാ,കായിക പരിപാടികളും സംഘടിപ്പിച്ചു.
ഓണസദ്യയും ഒരുക്കിയിരുന്നു, മേഖലാ സെക്രട്ടറി കെ.സി.ദിലീപ് കുമാര്‍ റിപ്പോര്‍ട്ടും മേഖലാ ട്രഷറര്‍ യു.ഉണ്ണികൃഷ്ണന്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു, .
എം.സി.ചന്ദ്രബാബു സ്വാഗതവും മേഖലാ ജോ.സെക്രട്ടറി എ.പി.കെ.രാജന്‍ നന്ദിയും പറഞ്ഞു,
